പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥികളായതോടെ ഇരുവര്‍ക്കുംവേണ്ടി കൊണ്ടുപിടിച്ച പ്രചാരണം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ളവരെയാണ് ഇരുകൂട്ടരും ഇതിനായി നിയോഗിച്ചിട്ടുള്ളത്.
സിറ്റിംഗ് എംപി ആന്റോ ആന്റണി നാലാം ഊഴത്തിനു രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പുള്ള പത്തനംതിട്ടയിലെ യുഡിഎഫും പ്രചാരണ ശൈലിയിലേക്ക് സമൂഹമാധ്യമങ്ങളെ മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി ഓഫിസുകളില്‍ തന്നെ പ്രത്യേക വാര് റൂമുകള്‍ തന്നെ തുറന്ന് ഒരുങ്ങിയിട്ടുണ്ട്. ഇവര്‍ തയാറാക്കി നല്കുന്ന പ്രചാരണ സാമഗ്രികള്‍ പ്രചരിപ്പിക്കേണ്ട ചുമതല മാത്രമാണ് രാഷ്ട്രീയ പ്രര്ത്തകര്ക്കുള്ളത്.
വിഷയത്തില്‍ കരുതല്‍ വേണമെന്ന നേതാക്കള്‍ പ്രവര്‍ത്തകരെ ഉപദേശിക്കുന്നുമുണ്ട്. സമൂഹമാധ്യമ പ്രചാരണവും അതിരുകടന്നാല്‍ പോലീസ് കേസുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ക്കും മറ്റും കാരണമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണവും ഇടപെടലും ഉണ്ടാകുന്നത്.