തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് ഷാഫിയുടെ വിമർശനം.
മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി വിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഷാഫി പറമ്പില്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘കൊല്ലുന്നതിന് മുന്‍പ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ‘ എന്ന് ഒരു പിതാവ് നമ്മുടെ മുന്നില്‍ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കിൽ കുറിച്ചത്.
രാഹുലിന്റെയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നുവെന്നും കുറിപ്പിലുണ്ട്.