കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാരുടെ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദനത്തിലും മനംനൊന്ത് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആത്മഹത്യചെയ്ത കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തില്ല.
സിദ്ധാര്‍ഥന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ 19 വിദ്യാര്‍ഥികള്‍ക്കു നേരിട്ട് പങ്കുണ്ടെന്ന് കോളജിലെ ആന്റി റാഗിംഗ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പഠന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത 19 വിദ്യാര്‍ഥികളുടെ പട്ടികയിലും അറസ്റ്റിലാകാത്ത പ്രതിയുടെ പേരുണ്ട്. എന്നാല്‍ ഇയാള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. പോലീസ് ഇക്കാര്യത്തില്‍ പ്രതിക്കനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന വിമര്‍ശനം ശക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവു ലഭിക്കാത്തിനാല്‍ പ്രതിചേര്‍ത്തിട്ടില്ല.