കലാഭവൻ മണിയോട് കേരള സർക്കാർ കാണിക്കുന്നത് അവഗണന; സ്മാ​ര​കം തീ​ർ​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഇ​പ്പോ​ൾ എ​ട്ടു വ​ർ​ഷം കഴിയുന്നു; വിനയൻ

കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ത​യു​ടെ മ​ന​സി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യെ​പോ​ലെ ഇ​ത്ര​യേ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ ക​ലാ​കാ​ര​ൻ വേ​റെ ഇ​ല്ല​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ക​ലാ​ഭ​വ​ൻ മ​ണി വി​ട​പ​റ​ഞ്ഞി​ട്ട് ഇ​ന്ന് എ​ട്ട് വ​ർ​ഷം തി​ക​യു​ന്നു. ക​ലാ​ഭ​വ​ൻ മ​ണി​യെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ഓ​ർ​മ​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് വി​ന​യ​ൻ പ​റ​ഞ്ഞ​ത്. ക​ലാ​ഭ​വ​ൻ മ​ണി​ക്ക് സ്മാ​ര​കം തീ​ർ​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ട് ഇ​പ്പോ​ൾ എ​ട്ടു വ​ർ​ഷം ക​ഴി​യു​ന്നു. ബ​ഡ്ജ​റ്റി​ൽ മൂ​ന്നു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും അ​തു ന​ട​ന്നി​ല്ല എ​ന്ന​ത് അ​തി​ശ​യി​പ്പി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം.

മ​ണി വി​ട​പ​റ​ഞ്ഞി​ട്ട് എ​ട്ടു വ​ർ​ഷം….
സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ….. അ​നാ​യാ​സ​മാ​യ അ​ഭി​ന​യ​ശൈ​ലി കൊ​ണ്ടും ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ങ്ങ​ൾ കൊ​ണ്ടും മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ അ​തു​ല്യ ക​ലാ​കാ​ര​നാ​യി​രു​ന്നു ക​ലാ​ഭ​വ​ൻ മ​ണി.

ക​ല്യാ​ണ​സൗ​ഗ​ന്ധി​കം എ​ന്ന സി​നി​മ​യി​ൽ തു​ട​ങ്ങി എ​ന്‍റെ പ​ന്ത്ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ മ​ണി അ​ഭി​ന​യി​ച്ചു. വാ​സ​ന്തി​യും ല​ഷ്മി​യും​പി​ന്നെ ഞാ​നും,ക​രു​മാ​ടി​ക്കു​ട്ട​ൻ, രാ​ക്ഷ​സ​രാ​ജാ​വി​ലെ മ​ന്ത്രി ഗു​ണ​ശേ​ഖ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​വും ഒ​ക്കെ ഏ​റെ ച​ർ​ച്ച​യാ​വു​ക​യും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

മ​ണി​യു​മാ​യി​ട്ടു​ള്ള സി​നി​മാ ജീ​വി​ത​ത്തി​ലെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട യാ​ത്ര​യും അ​കാ​ല​ത്തി​ലു​ള്ള മ​ണി​യു​ടെ മ​ര​ണ​വും എ​ല്ലാം എ​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തെ പോ​ലും സ്പ​ർ​ശി​ച്ചി​രു​ന്നു. മ​ണി​ക്കു നേ​രെ​യു​ണ്ടാ​യ ചി​ല വി​വേ​ച​ന​ങ്ങ​ളെ എ​തി​ർ​ത്തു​കൊ​ണ്ട് മ​ല​യാ​ള സി​നി​മ​ക്കു​ള്ളി​ൽ​ത്ത​ന്നെ പ​ല​പ്പോ​ഴും എ​നി​ക്കു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

അ​തി​ൽ നി​ന്നു​ണ്ടാ​യ പ്ര​ചോ​ദ​നം ത​ന്നെ​യാ​ണ്,മ​ണി​യെ​ക്കു​റി​ച്ച് “ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി” എ​ന്ന സി​നി​മ എ​ടു​ക്കാ​ൻ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. മ​ല​യാ​ള​സി​നി​മ​യി​ൽ മ​റ്റാ​ർ​ക്കും കി​ട്ടാ​ത്ത നി​ത്യ സ്മ​ര​ണാ​ഞ്ജ​ലി​യാ​യി അ​ങ്ങ​നൊ​രു ചി​ത്രം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ കൃ​താ​ർ​ഥ​നാ​ണു ഞാ​ൻ.

ഈ​യ്യി​ടെ ആ​ഘോ​ഷ പൂ​ർ​വം ന​മ്മു​ടെ സ​ർ​ക്കാ​ർ ന​ട​ത്തി​യ കേ​ര​ളീ​യം പ​രി​പാ​ടി എ​ല്ലാ​ർ​ക്കും ഓ​ർ​മ്മ​യു​ണ്ട​ല്ലോ? അ​വി​ടെ വി​വി​ധ ന​ട​ൻ​മാ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യും മ​റ്റും 22 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഒ​രു ചി​ത്രം പോ​ലും കേ​ര​ളീ​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ല. താ​നെ​ന്നും ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് ആ​ണ​ന്ന് തു​റ​ന്നു പ​റ​യാ​ൻ ആ​ർ​ജ​വം കാ​ണി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു മ​ണി.

മാ​ത്ര​മ​ല്ല ദ​ളി​ത് സ​മു​ഹ​ത്തി​ൽ നി​ന്നും ഇ​ത്ര ഉ​ന്ന​തി​യി​ലേ​ക്ക് വ​ള​ർ​ന്നു വ​ന്ന ആ ​ക​ലാ​കാ​ര​ന്‍റെ ഒ​രു സി​നി​മ പോ​ലും അ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രു​ന്ന​ത് ഈ ​ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രി​നു ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണ് എ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം, ആ ​ഒ​ഴി​വാ​ക്ക​ലി​നു കാ​ര​ണം എ​ന്താ​ണ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു.

മ​ണി​യു​ടെ ചി​ത്രം എ​ടു​ത്തി​രു​ന്നു​എ​ങ്കി​ൽ, അ​തി​ൽ വാ​സ​ന്തി​യും ല​ഷ്മി​യും, ക​രു​മാ​ടി​ക്കു​ട്ട​നും ആ​ദ്യം ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി വ​രും . ന​മ്മു​ടെ അ​ക്കാ​ദ​മി​യി​ലെ​യും സാം​സ്കാ​രി​ക വ​കു​പ്പി​ൻ​റെ​യും ഭ​ര​ണ സാ​ര​ഥി​ക​ൾ​ക്ക് വി​ന​യ​ന്‍റെ ഒ​രു സി​നി​മ എ​ടു​ക്കു​ന്ന് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​മ​ല്ല. ഞാ​ൻ ചി​രി​ച്ചു പോ​യി.

ന​മ്മു​ടെ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും മാ​ന​സി​കാ​വ​സ്ഥ​യെ​പ്പ​റ്റി ഓ​ർ​ത്ത​പ്പോ​ൾ എ​നി​ക്ക​വ​രോ​ടു സ​ഹ​താ​പ​മാ​ണു തോ​ന്നി​യ​ത്. വി​ന​യ​നോ​ടു​ള്ള പ​ക എ​ന്തി​നു മ​ണി​യോ​ടു തീ​ർ​ത്തു.

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് എ​ന്ന എ​ന്‍റെ സി​നി​മ​യെ സം​സ്ഥാ​ന അ​വാ​ർ​ഡി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സാം​സ്കാ​രി​ക വ​കു​പ്പും ഒ​ക്കെ ക​ളി​ച്ച ക​ളി നാ​ട്ടി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യ ഒ​ന്നാ​യ​തു കൊ​ണ്ട് ഞാ​ൻ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ല.

സ​മു​ഹ​ത്തി​ൻെ​റ അ​ടി​ത്ത​ട്ടി​ൽ നി​ന്നും ദാ​രി​ദ്ര്യ​ത്തി​ന്‍റേ​യും വേ​ദ​ന​യു​ടെ​യും കൈ​പ്പു​നീ​ർ ധാ​രാ​ളം കു​ടി​ച്ചു വ​ള​രേ​ണ്ടി വ​ന്ന കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ആ ​അ​തു​ല്യ ക​ലാ​കാ​ര​ന് ഒ​രു സ്മാ​ര​കം തീ​ർ​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ട് ഇ​പ്പോ​ൾ എ​ട്ടു വ​ർ​ഷം ക​ഴി​യു​ന്നു.

ബ​ഡ്ജ​റ്റി​ൽ മൂ​ന്നു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു പോ​ലും അ​തു ന​ട​ന്നി​ല്ല എ​ന്ന​ത് എ​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്നു. ന​മ്മു​ടെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ മു​ൻ​ഗ​ണ​ന ഏ​തി​നൊ​ക്കെ​യാ​ണ് എ​ന്നു ചോ​ദി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

പ​ക്ഷേ ഒ​ന്നു​ണ്ട് മ​ണീ… ഏ​തു സാം​സ്കാ​രി​ക ത​മ്പു​രാ​ക്ക​ൻ​മാ​ർ ത​ഴ​ഞ്ഞാ​ലും കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ത​യു​ടെ മ​ന​സി​ൽ ഇ​ത്ര​യേ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ ഒ​രു ക​ലാ​കാ​ര​ൻ മ​ണി​യേ പോ​ലെ ആ​രു​മി​ല്ല.. അ​തി​ലും വ​ലി​യ ആ​ദ​ര​വു​ണ്ടോ…? പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 
 

Related posts

Leave a Comment