പത്തനംതിട്ട: പെന്ഷന് മുടക്കിയ കേന്ദ്ര സര്ക്കാരിനെതിരേയാകണം ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ള പണം മുഴുവനായി നല്കിയാല് ക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ നല്കാന് സാധിക്കു കേരളത്തിന് 13,608 കോടി രൂപ നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ തരാമെന്നാണ് കേന്ദ്രം പറയുന്നത്. ആ പണം മുഴുവന്‍ കിട്ടിയാല്‍ ഒരു രൂപ പോലും കുടുശികയില്ലാതെ ക്ഷേമ പെന്ഷന് നല്കാന് സാധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
പെന്ഷന് തുക 1200 ആക്കി വര്‍ധിപ്പിച്ചപ്പോള്‍ എല്ലാ മാസവും പെന്ഷന് നല്‍കണം എന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹം. അതിനായി ഒരു കമ്പനി ഉണ്ടാക്കി. സര്‍ക്കാരിന്റെ കൈയില്‍ ഒരു മാസം പണം ഇല്ലെങ്കിലും ആ കമ്പനിയില്‍ നിന്ന് വായ്പയെടുത്ത് പെന്ഷന് കൊടുക്കും.
അങ്ങനെയാണ് മൂന്ന് വര്‍ഷവും മുടങ്ങാതെ പെന്ഷന് കൊടുത്തിരുന്നത്. ഇതിനായി ഈ കമ്പനി മൊത്തം 13000 കോടി രൂപ കൈ വായ്പ എടുത്തിട്ടുണ്ട്.എല്ലാ മാസവും സര്‍ക്കാര്‍ അത് തിരിച്ചു കൊടുക്കാറുണ്ട്. 8000 കോടി രൂപ അത്തരത്തില്‍ തിരിച്ചടച്ചതാണെന്നും അദ്ദേഹം പറഞ്ഞു.