അഭിനയത്തിലേക്ക് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ നടി ജ്യോതിക ഫിറ്റ്നസിനും വളരെയധികം പ്രാധാന്യം നൽകുന്നയാളാണ്.
ഫിറ്റ്നസുമായി ബന്ധപ്പെട്ട വീഡിയോകൾ ജ്യോതിക ഇടയ്ക്കിടെ ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുള്ളതാണ്. താരം ഈ വീഡിയോകൾക്ക് നൽകുന്ന തലക്കെട്ടുകൾ കാണുന്നവർക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ളവയാണ്.
‘ഫിറ്റ്നസ് എന്നത് വണ്ണം കുറയ്ക്കൽ മാത്രമല്ല, നിങ്ങൾ നേടുന്ന ജീവിതം കൂടിയാണ്’ കഴിഞ്ഞ ദിവസം ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ച് ജ്യോതിക എഴുതിയത് ഇങ്ങനെ.
നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വർക്ക്ഔട്ട് വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോയിൽ പുഷ് അപ്പ് മുതൽ ബാറ്റിൽ റോപ്പ് വ്യായാമം അടക്കമുള്ളവ ഉൾപ്പെട്ടിട്ടുണ്ട്.
16 മണിക്കൂറിനിടെ 2.90 ലക്ഷം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. ജ്യോതിക ഇത്തരത്തിൽ നേരത്തെയും വർക്ക്ഔട്ട് വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്.