സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ നേ​ടി കൊ​ച്ചു​മി​ടു​ക്ക​ൻ; പാ​ക്കി​സ്ഥാ​നി ചൈ​ൽ​ഡ് വ്ലോ​ഗ​ർ വൈ​റ​ലാ​കു​ന്നു

ഏ​താ​നും ആ​ഴ്‌​ച​ക​ൾ​ക്ക് മു​മ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഒ​രു ചൈ​ൽ​ഡ് വ്ലോ​ഗ​റി​ന് യൂ​ട്യൂ​ബ് സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ ല​ഭി​ച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. പാ​ക്കി​സ്ഥാ​നി​ലെ ‘ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ’ വ്ലോ​ഗ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഷി​റാ​സ്, ത​ൻ്റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ദൈ​നം​ദി​ന ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​യ​ൽ​പ​ക്ക​ത്തെ അ​പ്‌​ഡേ​റ്റു​ക​ളെ​ക്കു​റി​ച്ചു​മാ​ണ് വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്ക​ൻ ഗി​ൽ​ജി​ത്-​ബാ​ൾ​ട്ടി​സ്ഥാ​ൻ മേ​ഖ​ല​യി​ലെ മ​ഞ്ഞു​മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ ന​ഗ​ര​മാ​യ ഖ​പ്ലു​ ആണ് ഷി​റാ​സിന്‍റെ നാട്. “ഷി​റാ​സി വി​ല്ലേ​ജ് വ്ലോ​ഗ്സ്” എ​ന്ന ചാ​ന​ലി​ൽ ഷി​റാ​സ് ത​ന്‍റെ ദൈ​നം​ദി​ന വ്ലോ​ഗു​ക​ൾ പ​ങ്കി​ടു​ന്നു. അ​വ​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണെന്ന് തോന്നുന്ന മു​സ്‌​കാ​ൻ എ​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി വീ​ഡി​യോ​ക​ളി​ൽ പ​ല​പ്പോ​ഴും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച ഷി​റാ​സി​ന്‍റെ ചാ​ന​ൽ 100,000 സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രെ തി​ക​ച്ചു. ഇ​ത് അ​വ​ന് സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ നേ​ടി​ക്കൊ​ടു​ത്തു. സ​മ്മാ​നം അ​ൺ​ബോ​ക്‌​സ് ചെ​യ്യു​ന്ന​തും അ​വ​ൻ സ്വ​യം ചി​ത്രീ​ക​രി​ച്ചു. വീ​ഡി​യോ ത​ൽ​ക്ഷ​ണം ത​ന്നെ വൈ​റ​ലാ​യി.

സന്തോഷം കൊണ്ട് ഷി​റാ​സി​ന് ആ​വേ​ശ​ത്തോ​ടെ നി​ല​വി​ളി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അതേസമയം ബ​ട്ട​ണി​ൽ ഒ​രു അ​ക്ഷ​ര​ത്തെ​റ്റ് അ​വ​ൻ ശ്ര​ദ്ധി​ച്ചു – അ​വ​ൻ്റെ ചാ​ന​ലി​ൻ്റെ പേ​രി​ൽ ഒ​രു “i” ഇ​ല്ലാ​യി​രു​ന്നു! പിന്നീട് ഷി​റാ​സ് ബ​ട്ട​ണി​ൽ ചും​ബി​ച്ചു. ഈ സന്തോഷ നി​മി​ഷം പ​ങ്കി​ടാ​ൻ അവൻ മു​സ്കാ​നെ വി​ളി​ച്ചു.

‘നി​ച്ച് ലൈ​ഫ്‌​സ്റ്റൈ​ൽ’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ൺ​ബോ​ക്‌​സിം​ഗ് വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്ലോ​ഗ​റാ​യ മു​ഹ​മ്മ​ദ് ഷി​റാ​സി​ന് യൂ​ട്യൂ​ബി​ൽ നി​ന്ന് സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ടി​ക്കു​റി​പ്പ്. ക​മ​ൻ്റു​ക​ളി​ൽ ആ​രാ​ധ​ക​ർ ഷി​റാ​സി​നും മു​സ്‌​കാ​നും ആ​ശം​സ​ക​ളു​മാ​യി എ​ത്തി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment