ന്യൂഡൽഹി: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മലയാളി ഉൾപ്പടെ മൂന്നു കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്നത് ഇതാദ്യമാണ്. അതേസമയം, കൊല്ലപ്പെട്ട മലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.