സഞ്ചാരിയായ ഡാനിയൽ പിന്റോ അടുത്തിടെ ഇന്ത്യ സന്ദർശിക്കുകയും ഒരു ട്രെയിൻ യാത്ര ആസ്വദിക്കുകയും ചെയ്തു. 30 മണിക്കൂർ നീണ്ട യാത്ര ആയിരുന്നു അത്. എന്തായാലും തിരക്കേറിയ യാത്രയിൽ മുകളിലെ സീറ്റ് ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ട്രെയിൻ യാത്ര റെക്കോർഡ് ചെയ്യുന്നതിനിടയിൽ, ഇന്ത്യയിലെ “വിലകുറഞ്ഞ ട്രെയിനിൽ” താൻ എന്താണ് കഴിച്ചതെന്നും അദ്ദേഹം പകർത്തി. വീഡിയോ കാണൂ:
ട്രെയിനിൽ വലിയ തിരക്ക് ഉള്ളതും, യാത്രക്കാർ സീറ്റിൽ ഉറങ്ങുന്നതും ജോലികൾ ചെയ്യുന്നതും, കോച്ചിനുള്ളിൽ ഭക്ഷണം വിൽക്കുന്ന പാൻട്രി ജീവനക്കാരും, പിന്നാലെ ചിക്കൻ ബിരിയാണി ചോദിക്കുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം പകർത്തി.
ഇതിനിടയിൽ 130 രൂപയ്ക്ക് ട്രെയിനിൽ നിന്ന് ബിരിയാണി വാങ്ങുകയും അതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. “ഞാൻ ഇതുവരെ കഴിച്ചതിൽ വച്ച് ഏറ്റവും മികച്ച ബിരിയാണിയല്ല. പക്ഷേ ഇത് ട്രെയിനിലാണ്. മോശമല്ല,” അദ്ദേഹം കുറച്ച് സ്പൂൺ ബിരിയാണി എടുത്ത് പറഞ്ഞു.
പോർച്ചുഗലിൽ ജനിച്ച പിന്റോ 20 വർഷത്തോളം ലണ്ടനിൽ താമസിച്ചു. തുടർന്ന് തന്റെ ജീവിതം ആസ്വദിക്കാനും സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനുമുള്ള താൽപര്യത്തിന്റെ പുറത്ത് സ്ഥലങ്ങൾ സന്ദർശിക്കാൻ തുടങ്ങി. ഇന്റെർനെറ്റിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ താൻ ഇതിനകം തന്നെ ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും ചില ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനങ്ങളിൽ സമയം ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.