വൈക്കം: മഹാത്മജിയുടെ വൈക്കം സന്ദര്‍ശത്തിന് ഒന്പതിനു ശതാബ്ദി നിറവ്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഒന്പതിനു ചര്‍ച്ച നടത്തും.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഗാന്ധിജി-ബഷീര്‍ വൈക്കം സത്യഗ്രഹം എന്ന വിഷയത്തെ ആസ്പദമാക്കി കവിസദസും സെമിനാറും സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു നടക്കുന്ന കവിസദസ് അരവിന്ദന് കെ.എസ്. മംഗലം ഉദ്ഘാടനം ചെയ്യും. ബഷീര്‍, അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍ പേഴ്സണ്‍ ഡോ. എസ്. ലാലിമോള്‍ അധ്യക്ഷത വഹിക്കും.
തുടര്‍ന്നു നാലിനു നടക്കുന്ന സെമിനാര്‍ നാടക-ചലച്ചിത്ര സംവിധായകന് പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ബഷീറിന്റെ മകന് അനീസ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗധരനെ യോഗത്തില്‍ ആദരിക്കും.
ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബഷീര്‍ സ്മാരക സമിതി സംഘടിപ്പിക്കുന്ന ബഷീര്‍ സാഹിത്യോത്സവം@30 കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
സമിതി വൈസ് ചെയര്മാന് ഡോ. പോള്‍ മണലില്‍, സുകുമാരന്‍ മൂലേക്കാട് എന്നിവര്‍ പ്രസംഗിക്കും. ബഷീറിന്റെ മകള്‍ ഷാഹിനാ ബഷീര്‍, കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ, പാത്തുക്കുട്ടി, ആരിഫ സുബൈദ എന്നിവര്‍ പങ്കെടുക്കും. തബല വാദക രത്നശ്രീ അയ്യര്‍ ഉൾപ്പെടെ പന്ത്രണ്ടുപേരെ സമിതി ആദരിക്കും.