മഞ്ഞുമ്മല്‍ ബോയ്സ്… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.
ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്മ വരിക ഈ സിനിമയായിരിക്കും. അത്രയ്ക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്.
ക്ലൈമാക്സില്‍ ആവേശം മൂത്ത് കൈയില്‍ സ്റ്റിച്ചിട്ടത് ഒര്‍ക്കാതെ കൈയടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു. എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റും.
-ആന്റണി വർഗീസ്