തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ ബിജെപിയിൽ ചേർന്നു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചതിനു പിന്നാലെ പത്മജയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി.
വനിതാദിനമായ ഇന്ന് തന്റെ ഫേസ്ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുനീങ്ങുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്നും എന്നാണ് ഹരീഷ് പേരടി കുറിച്ചു.
വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിനന്റെ കുറിപ്പ്. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം. പക്ഷെ ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുനീങ്ങുന്നു.
ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല. എല്ലാവർക്കും ലോക വനിതാദിനാശംസകൾ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.