പൂ​ക്കോ​ട് സം​ഭ​വം: മു​ഖ്യ​പ്ര​തി കാ​രാ​ട്ടെ​ക്കാ​ര​ന്‍,മു​ഴു​വ​ന്‍ അ​ഭ്യാ​സ​വും സി​ദ്ധാ​ര്‍​ഥ​നു​മേ​ല്‍ പ്ര​യോ​ഗി​ച്ചു


വ​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ലെ സി​ദ്ധ‍ാ​ര്‍​ഥ​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പ്ര​ധാ​ന പ്ര​തി സി​ൻ​ജോ ജോ​ൺ​സ​ൻ ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ് എ​ന്ന് പോ​ലീ​സ്. കൈ​വി​ര​ലു​ക​ൾ കൊ​ണ്ട് സി​ൻ​ജോ ക​ണ്ഠ​നാ​ളം അ​മ​ര്‍​ത്തി​യ​തോ​ടെ ദാ​ഹ​ജ​ലം പോ​ലും ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. സി​ദ്ധ‍ാ​ര്‍​ഥ​ൻ അ​നു​ഭ​വി​ച്ച​ത് കൊ​ടും ക്രൂ​ര​ത​യാ​ണെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ൾ പോ​ലീ​സി​ന് ന​ല്‍​കു​ന്ന മൊ​ഴി.

ക​രാ​ട്ടെ​യി​ല്‍ ബ്ലാ​ക്ക് ബെ​ൽ​റ്റ്നേ​ടി​യ പ്ര​ധാ​ന​പ്ര​തി സി​ൻ​ജോ ജോ​ൺ​സ​ൺ അ​ഭ്യാ​സ മി​ക​വ് മു​ഴു​വ​ൻ സി​ദ്ധ‍ാ​ര്‍​ഥ​നു​മേ​ൽ പ്ര​യോ​ഗി​ച്ചു. ഒ​റ്റ​ച്ച​വി​ട്ടി​ന് താ​ഴെ​യി​ട്ടു. ദേ​ഹ​ത്ത് ത​ള്ള​വി​ര​ൽ പ്ര​യോ​ഗം ന​ട​ത്തി.​ഒ​ട്ടേ​റെ​ത്ത​വ​ണ അ​ടി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് നി​ര്‍​ബ​ന്ധി​ച്ച് അ​ടി​പ്പി​ക്കു​ക​യും​ചെ​യ്തു.


സി​ൻ​ജോ കൈ​വി​ര​ലു​ക​ള്‍​വെ​ച്ച് കഴുത്തിൽ അ​മ​ര്‍​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം വെ​ള്ളം പോ​ലും ഇ​റ​ക്കാ​നാ​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ൾ മൊ​ഴി ന​ൽ​കി.

ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ പ്ലാ​ൻ ചെ​യ്ത​തും സി​ൻ​ജോ ആ​ണ്. ക്രൂ​ര​ത​കാ​ണി​ച്ച​തി​ല്‍ ര​ണ്ടാ​മ​ന്‍ കേ​സി​ലെ ര​ണ്ടാം പ്ര​തി കാ​ശി​നാ​ഥ​നാ​ണ്. ബെ​ല്‍​റ്റു​കൊ​ണ്ട് കൂ​ടു​ത​ല്‍​ത​വ​ണ അ​ടി​ച്ച​ത് കാ​ശി​നാ​ഥ​നാ​ണ്. ഇ​യാ​ള്‍ മ​നോ​നി​ല തെ​റ്റി​യ​പോ​ലെ​യാ​ണ് സി​ദ്ധാ​ര്‍​ഥ​നോ​ട് പെ​രു​മാ​റി​യ​യ​തെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.ു

Related posts

Leave a Comment