ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം; റ​മ​ദാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​യി​ല്ലെ​ന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: മു​സ് ലിം​ക​ളു​ടെ വി​ശു​ദ്ധ മാ​സ​മാ​യ റ​മ​ദാ​നി​ൽ ഇ​സ്ര​യേ​ലി​നും ഹ​മാ​സി​നു​മി​ട​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പാ​ക്കു​ന്ന​ത് ക​ഠി​ന​മാ​യി​രി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

അ​ഞ്ചു മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​ർ റ​മ​ദാ​നി​ൽ കൈ​വ​രി​ക്കാ​നാ​കു​മോ എ​ന്നു മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ഇ​തു ക​ഠി​ന​മാ​ണെ​ന്നു തോ​ന്നു​ന്നു​വെ​ന്നാ​യി​രു​ന്നു ബൈ​ഡ​ന്‍റെ മ​റു​പ​ടി.

വേ​ഗ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു ഗാ​സ​യി​ൽ അ​മേ​രി​ക്ക​ൻ സേ​ന താ​ത്കാ​ലി​ക തു​റ​മു​ഖം നി​ർ​മി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സേ​ന ഗാ​സ​യി​ൽ കാ​ലു​കു​ത്തി​ല്ല.

ഗാ​സ​യി​ലെ നാ​ലി​ലൊ​ന്നു ജ​ന​വും പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണെ​ന്നു യു​എ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ബൈ​ഡ​ന്‍റെ പ്ര​ഖ്യാ​പ​നം. പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വ​സ്തു​ക്ക​ൾ ഒ​റ്റ ദി​വ​സം​കൊ​ണ്ടു തു​റ​മു​ഖം വ​ഴി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്റ്റേ​റ്റ് ഓ​ഫ് ദ ​യൂ​ണി​യ​ൻ പ്ര​സം​ഗ​ത്തി​ൽ ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment