പ്രൊ​ഫ​ഷ​ന്‍ കാ​ര​ണം കാ​മു​ക​ന്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി മൃണാൾ ഠാക്കൂർ

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍. ബോ​ളി​വു​ഡി​ല്‍ കു​ടും​ബ​വേ​രു​ക​ളോ ഗോ​ഡ്ഫാ​ദ​ര്‍​മാ​രോ ആ​രും ഇ​ല്ലാ​തെ​യാ​ണ് മൃ​ണാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്തു​ന്ന​തും.
മൃ​ണാ​ളി​ന്‍റെ തു​ട​ക്കം ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ്.

സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ പ​ര​മ്പ​ര​ക​ളി​ലെ നാ​യി​ക​യാ​ണ് മൃ​ണാ​ൾ. സീ​രി​യി​ല്‍ രം​ഗ​ത്ത് മി​ന്നും താ​ര​മാ​യ ശേ​ഷ​മാ​ണ് മൃ​ണാ​ല്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പൊ​തു​വെ സീ​രി​യ​ല്‍ ടു ​സി​നി​മ അ​ത്ര എ​ളു​പ്പ​മു​ള്ള ചു​വ​ടു​മാ​റ്റ​മ​ല്ല, പ്ര​ത്യേ​കി​ച്ചും നാ​യി​ക​മാ​ര്‍​ക്ക്. എ​ന്നാ​ല്‍ സീ​രി​യ​ലി​ല്‍ നി​ന്നും സി​നി​മ​യി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ല്‍ വ​ന്‍ വി​ജ​യ​മാ​ണ് മൃ​ണാ​ലി​നെ തേ​ടി എ​ത്തി​യ​ത്.

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ സീ​താ​രാ​മ​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലു​മൊ​ക്കെ കൈ​യ​ടി നേ​ടാ​ന്‍ മൃ​ണാ​ളി​ന് സാ​ധി​ച്ചി​രു​ന്നു. അ​ഭി​ന​യി​ത്തി​ന് പു​റ​മെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടേ​യും കാ​ഴ്ച്ച​പ്പാ​ടു​ക​ളു​ടേ​യും പേ​രി​ലും മൃ​ണാ​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ണ്ട്. ത​നി​ക്കു​ണ്ടാ​യ പ്ര​ണ​യ​ത്ത​ക​ര്‍​ച്ച​ക​ളെ​ക്കു​റി​ച്ചൊ​ക്കെ മൃ​ണാ​ല്‍ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര​വി​ഷ​യം. 2020 ലാ​യി​രു​ന്നു മൃ​ണാ​ലു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ന്‍ പോ​കു​ന്ന​ത്.

ത​ന്‍റെ പ്രൊ​ഫ​ഷ​ന്‍ കാ​ര​ണം കാ​മു​ക​ന്‍ ഇ​ട്ടി​ട്ട് ഓ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മൃ​ണാ​ല്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. എ​ന്‍റെ കാ​മു​ക​ന്‍ വ​ള​രെ പ​ഴ​ഞ്ച​ന്‍ ചി​ന്ത​ക​ളു​ള്ള കു​ടും​ബ​ത്തി​ല്‍ നി​ന്നു​മാ​ണ് വ​രു​ന്ന​ത്. അ​വ​ന്‍റെ ചി​ന്ത​യും അ​ത്ത​ര​ത്തി​ലാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ മ​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ലൊ​ക്കെ ത​മ്മി​ല്‍ ഉ​ര​സ​ലു​ക​ള്‍ ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

ശ​രി​യാ​യ ഒ​രാ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് ആ​ദ്യം തെ​റ്റാ​യ ആ​ളു​ക​ളി​ല്‍ എ​ത്ത​ണം. എ​ന്താ​ണ് നി​ങ്ങ​ള്‍​ക്ക് യോ​ജി​ക്കു​ന്ന​ത് എ​ന്താ​ണ് യോ​ജി​ക്കാ​ത്ത​ത് എ​ന്ന് തി​രി​ച്ച​റി​യ​ണം. ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ ആ​യ ശേ​ഷം ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് പോ​കാ​ന്‍ പ​റ്റാ​ത്ത​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്. എ​ന്‍റെ കാ​മു​ക​ൻ ഓ​ടി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

നീ​യൊ​രു ന​ടി​യാ​ണ്. എ​നി​ക്ക​ത് ശ​രി​യാ​കി​ല്ല, എ​നി​ക്കി​തി​നോ​ട് ചേ​ര്‍​ന്നു പോ​കാ​നാ​കി​ല്ല എ​ന്നാ​ണ​വ​ൻ പ​റ​ഞ്ഞ​ത്. അ​വ​ന്‍ വ​രു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത ചി​ന്താ​ഗ​തി​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് എ​നി​ക്ക​റി​യാം. ഞാ​ന്‍ അ​വ​നെ കു​റ്റം പ​റ​യു​ന്നി​ല്ല. അ​വ​നെ വ​ള​ര്‍​ത്തി​യ​ത് അ​ങ്ങ​നാ​ണ്. ആ ​അ​ധ്യാ​യം അ​ങ്ങ​നെ അ​വ​സാ​നി​ച്ച​ത് ന​ന്നാ​യി. കാ​ര​ണം ഭാ​വി​യി​ല്‍ ഞ​ങ്ങ​ള്‍ മ​ക്ക​ളെ വ​ള​ര്‍​ത്തു​മ്പോ​ള്‍ എ​ന്നെ പോ​ലെ​യാ​കി​ല്ല അ​വ​ന്‍ അ​വ​രോ​ട് പെ​രു​മാ​റു​ക. അ​ത് മ​ക്ക​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കും- മൃ​ണാ​ൾ ഠാ​ക്കൂ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment