പ്രാ​യം വെ​റും ന​മ്പ​ർ മാ​ത്രം;​ തൊ​ണ്ണൂ​റ്റി​ര​ണ്ടി​ൽ അ​ഞ്ചാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി മ​ർ​ഡോ​ക്


ലോ​സ് ആ​ഞ്ച​ല​സ്: മാ​ധ്യ​മ​ച​ക്ര​വ​ർ​ത്തി റൂ​പ​ർ​ട്ട് മ​ർ​ഡോ​ക് അ​ഞ്ചാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. തൊ​ണ്ണൂ​റ്റി​ര​ണ്ടു​കാ​ര​നാ​യ മ​ർ​ഡോ​ക്കും അ​റു​പ​ത്തേ​ഴു​കാ​രി​യാ​യ ഗേ​ൾ​ഫ്ര​ണ്ട് എ​ലേ​ന സു​ക്കോ​വ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ജൂ​ണി​ൽ വി​വാ​ഹം ഉ​ണ്ടാ​കു​മെ​ന്നാ​ണു ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ പ​ത​ന​ത്തി​നു മു​ന്പ് 1991ൽ ​മോ​സ്കോ​യി​ൽ​നി​ന്നു യു​എ​സി​ലേ​ക്കു കു​ടി​യേ​റി​യ എ​ലേ​ന സു​ക്കോ​വ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റാ​ണ്. പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ച് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യ​യി​ൽ പ​ഠ​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നു പ​റ​യു​ന്നു.

റ​ഷ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ല​ക്സാ​ണ്ട​ർ സു​ക്കോ​വി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു എ​ലേ​ന. ഇ​വ​രു​ടെ മ​ക​ൾ ഡാ​ഷ, മ​റ്റൊ​രു റ​ഷ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ റോ​മാ​ൻ അ​ബ്രാ​മോ​വി​ച്ചി​ന്‍റെ മു​ൻ ഭാ​ര്യ​യാ​ണ്.

മ​ർ​ഡോ​ക്കി​ന്‍റെ ചൈ​നീ​സ് വം​ശ​ജ​യാ​യ മു​ൻ ഭാ​ര്യ വെ​ൻ​ഡി ഡെം​ഗ് ന​ട​ത്തി​യ ഒ​രു പാ​ർ​ട്ടി​യി​ൽ​വ​ച്ചാ​ണ് എ​ലേ​ന​യു​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്.

മ​ർ​ഡോ​ക്കി​ന്‍റെ ന​ട​ക്കാ​ൻ പോ​കു​ന്ന വി​വാ​ഹം അ​ഞ്ചാ​മ​ത്തേ​താ​ണെ​ങ്കി​ലും വി​വാ​ഹ​നി​ശ്ച​യം ആ​റാ​മ​ത്തേ​താ​ണ്. ആ​ൻ ലെ​സ്‌​ലി എ​ന്ന വ​നി​ത​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യം 2023 ഏ​പ്രി​ൽ റ​ദ്ദാ​ക്കി.

ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച് പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​യി​ത്തീ​ർ​ന്ന മ​ർ​ഡോ​ക് ക​ഴി​ഞ്ഞ​വ​ർ​ഷം ഫോ​ക്സ് ന്യൂ​സ്, ന്യൂ​സ് കോ​ർ​പ് ചെ​യ​ർ​മാ​ൻ പ​ദ​വി ഒ​ഴി​ഞ്ഞി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ എ​യ​ർ​ഹോ​സ്റ്റ​സ് പാ​ട്രീ​സി​യ ബു​ക്ക​ർ, സ്കോ​ട്ടി​ഷ് ജേ​ർ​ണ​ലി​സ്റ്റ് അ​ന്നാ മാ​ൻ, യു​എ​സ് ന​ടി ജെ​റി ഹാ​ൾ എ​ന്നി​വ​രും മ​ർ​ഡോ​ക്കി​ന്‍റെ ഭാ​ര്യ​മാ​രാ​യി​രു​ന്നു.

Related posts

Leave a Comment