പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ കൊണ്ടുപോകാൻ പാടില്ലാത്ത മൂന്ന് വസ്തുക്കളെ കുറിച്ച് ഒരു അഭിഭാഷകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കുറേ പണം, വിലപിടിപ്പുള്ള ഫോൺ, വില പിടിപ്പുള്ള കാറിന്റെ താക്കോൽ എന്നിവയാണ് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോകാൻ പാടില്ലാത്ത വസ്തുക്കളെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിലപിടിപ്പുള്ള കാറിലാണ് നിങ്ങൾ പോകുന്നതെങ്കിൽ നിങ്ങൾ നല്ല കാശുകാരാണെന്ന് പോലീസുകാർ ധരിക്കും. അതിനാൽ തന്നെ നിങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ എന്തെങ്കിലും കാര്യങ്ങൾ സാധിച്ചെടുക്കാൻ പോലീസ് ശ്രമിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. അതേ കാരണം തന്നെയാണ് വില പിടിപ്പുള്ള ഫോൺ കൊണ്ടു പോയാലും സംഭവിക്കുക.
അതുപോലെതന്നെയാണ് പേഴ്സിൽ ഒരുപാട് കാശ് സൂക്ഷിക്കരുത് എന്നും ഇയാൾ പറയുന്നുണ്ട്. നമ്മളോട് പോലീസുകാർ ഐഡി കാർഡ് ചോദിക്കും. അതെടുക്കുന്നതിനായി പേഴ്സ് തുറക്കുന്പോൾ സ്വാഭാവികമായും കാശ് പോലീസുകാർ കാണും. അവർ എങ്ങനെ എങ്കിലും നമ്മുടെ കയ്യിലുള്ള കാശ് സ്വന്തം കയ്യിലാക്കാൻ ശ്രമിക്കുന്നവരാണ് എന്നും ഇയാൾ വീഡിയോയിൽ പറയുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.