ഹൈദരാബാദ്: ഭാര്യയെ ഓസ്ട്രേലിയയിൽ വച്ച് കൊലപ്പെടുത്തിയശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്.
ഹൈദരാഹാദിലെത്തിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളുടെ കൈയിൽ മകനെ ഏൽപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി.
ചൈതന്യ മധാഗ്നിയുടെ മൃതദേഹം ഓസ്ട്രേലിയയലിലെ ബക്ലിയിലെ റോഡിനരികിലുള്ള ചവറ്റ് കൂനയിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്.
യുവതി സംശയകരമായ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിക്ടോറിയ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.