ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ നാല് മക്കളും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
നടിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുകയാണ്. അതേപൊലെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും. ഇവർ പങ്കുവയ്ക്കാറുള്ള എല്ലാ പോസ്റ്റും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എന്നാൽ സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയ്ക്ക് താഴെ ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി ചിലര്‍ എത്തുകയായിരുന്നു.
‘‘സഹോദരിമാരെ, സ്ത്രീകളെ തന്നെ എതിരാളികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്’’ എന്നായിരുന്നു ഒരു ആരാധിക കുറിച്ചത്. പിന്നാലെ ഈ അക്കൗണ്ടില്‍ ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് താരതമ്യത്തെ വിമര്‍ശിക്കുന്ന സ്റ്റോറിയും പ്രത്യക്ഷ്യപ്പെടുകയായിരുന്നു.
ദയവ് ചെയ്ത് സഹോദരങ്ങളെ/സഹോദരിമാരെ എതിര് ചേരികളില്‍ നിര്‍ത്തുന്നത് നിര്‍ത്തുക. ഒന്ന് മറ്റൊന്നിനേക്കാള്‍ കൂടുതല്‍ റെഡ്ഡോ കൂടുതല്‍ ഓറഞ്ചോ ആണെന്ന് കരുതി പ്രൊഡക്ടുകള്‍ക്ക് എന്ത് ചെയ്യാനാകും. തനിക്ക് നേരെ എറിയപ്പെടുന്ന കല്ലുകളൊക്കെ ചേര്‍ത്തുവച്ച് വളരെ ചെറിയ പ്രായത്തില്‍ തന്നെ പണം സമ്പാദിക്കുന്നൊരു ബിസിനസ് കെട്ടിപ്പടുക്കുന്ന ദിയയ്ക്ക് ആശംസകള്‍, ആദരം എന്നായിരുന്നു ആരാധികയുടെ പ്രതികരണം.
പിന്നാലെ ഈ കമന്റും സ്റ്റോറിയും പങ്കിട്ടു കൊണ്ട് ദിയ രംഗത്തെതുകയായിരുന്നു. ചിരിച്ചു കൊണ്ടാണ് ദിയ സ്റ്റോറി പങ്കിട്ടിരിക്കുന്നത്. ദിയയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.