കൊച്ചി: തേവര എസ്എച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎസ്എസി വിദ്യാര്‍ഥികളില്‍നിന്ന് ടൂര്‍ പാക്കേജിനായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പളളുരുത്തി സ്വദേശി സല്മാന് ഫാരിസി(25)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 22-ന് മംഗളൂരു, ചിക്കമംഗളൂരു, ഗോകര്‍ണം എന്നിവിടങ്ങളിലേക്ക് പോകാനാണ് വിദ്യാര്‍ഥികള്‍ ഇയാളെ സമീപിച്ചത്. ടൂര്‍ പാക്കേജ് ശരിയാക്കിയ ഇയാള്‍ 32 വിദ്യാര്‍ഥികളില്‍ നിന്നായി 1,69,700 രൂപ മുന്‍കൂറായി കൈപ്പറ്റി.
എന്നാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാതിരുന്നതിനാല്‍ നിശ്ചയിച്ച ദിവസം യാത്ര മുടങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പണത്തിനായി പ്രതിയെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.