ബ്ലാക്ക് ആൻഡ് വൈറ്റ് സാരിയിൽ ഹോട്ട് ലുക്കിലെത്തിയ തമന്നയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ബ്ലാക്ക് ആൻഡ് വൈറ്റ് സാരിക്കൊപ്പം തിൻ സ്ട്രാപ്പ് ഡിസൈനർ ബ്ലൗസും മനോഹരമായ വെള്ള ഇയർ സ്റ്റഡുകളും കൊണ്ട് ആകർഷകമായ ലുക്കിലാണ് തമന്ന എത്തിയിരിക്കു ന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലാണ്, സീസണിലെ പ്രിയപ്പെട്ട ട്രെൻഡിനെ ഏറ്റവും മനോഹരമായി പ്രകടിപ്പിക്കുന്ന ഒരു ലുക്കിലാണ് നടി എത്തിയത്.
ചിത്രത്തിന് താഴെ നിരവധി ആരാധകർ ലൈക്കും കമന്റുമായെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്ന അടുത്തിടെ മലയാളത്തിലും ഒരു മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.
വസ്ത്രത്തിനൊപ്പം താരത്തിൻ്റെ മേക്കപ്പും മനോഹരമായിരുന്നു. ക്ലാസിക് ബ്ലാക് സ്മോക്കി കണ്ണുകളുടെ ഫിനിഷിംഗ് ടച്ച് ഉപയോഗിച്ച് തമന്നയുടെ കണ്ണുകൾ തിളങ്ങി. പീച്ച് നിറത്തിൽ തിളങ്ങുന്ന ചുണ്ടുകളും താരത്തിന് കംപ്ലീറ്റ് ലുക്ക് നൽകി.