ഈ നാരങ്ങ സ്വന്തമാക്കിയാൽ ഒരു വർഷം കൊണ്ട് സമ്പന്നനാകാം; ചെറുനാരങ്ങ ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്

ഒ​രു ചെ​റു​നാ​ര​ങ്ങ​യ്ക്ക് എ​ന്താ​യാ​ലും പ​ത്ത് രൂ​പ​യി​ൽ താ​ഴെ ആ​യി​രി​ക്കും വി​ല. എ​ന്നാ​ൽ കാ​ഴ്ച​യി​ൽ ചെ​റി​യ​വ​നാ​ണെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ ഇത് വി​റ്റു​പോ​യ​ത് 35,000 രൂ​പ​യ്ക്കാ​ണ്.

ശി​വ​രാ​ത്രി​യി​ൽ നി​വേ​ദി​ച്ച ചെ​റു നാ​ര​ങ്ങ​യാ​ണ് ഈ ​തു​ക​യ്ക്ക് ലേ​ല​ത്തി​ൽ പോ​യ​ത്. സേ​ല​ത്തി​ന് സ​മീ​പം ശി​വ​ഗി​രി ഗ്രാ​മ​ത്തി​ലെ പ​ഴ​പൂ​ശ​യ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് വ​ലി​യ തു​ക​യ്ക്ക് ചെ​റു​നാ​ര​ങ്ങ ലേ​ലം ന​ട​ന്ന​ത്.

ശി​വ​രാ​ത്രി ആ​ഘോ​ഷ സ​മ​യ​ത്ത് നി​വേ​ദി​ച്ച ചെ​റു​നാ​ര​ങ്ങ​യും പ​ഴ​ങ്ങ​ളും വി​ശ്വാ​സ പ്ര​കാ​രം ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ലേ​ലം ചെ​യ്യും. ഈ ​നാ​ര​ങ്ങ ഉ​യ​ർ​ന്ന തു​ക​യ്ക്ക് ലേ​ലം പി​ടി​ക്കു​ന്ന വ്യ​ക്തി​ക്ക് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വും സ​മ്പ​ത്തും ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ ലേ​ല​ത്തെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത്. 

15 പേ​രാ​ണ് ക്ഷേ​ത്ര പൂ​ജാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തത്. സേ​ലം സ്വ​ദേ​ശി​യാ​ണ് ലേ​ല​ത്തി​ൽ നാ​ര​ങ്ങ സ്വ​ന്ത​മാ​ക്കി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ ചെ​റു​നാ​ര​ങ്ങ പൂ​ജ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ലേ​ല​ത്തി​ൽ വി​ജ​യി​ച്ച വ്യ​ക്തി​ക്ക് കൈ​മാ​റി​യ​ത്.

Related posts

Leave a Comment