ദിവസവും മൂന്ന് നേരം കഞ്ചാവുപയോ​ഗിക്കുന്നത് കൊണ്ട് നല്ല അമ്മയാവാൻ കഴി‍യുന്നു; യുവതിയുടെ പരാമർശത്തിൽ വിമർശനവുമായി സോഷ്യൽ മീഡിയ

മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചോ​റി​നൊ​പ്പം ന​ല്ല ചൊ​ല്ലു കൂ​ടി കൊ​ടു​ത്ത് വേ​ണം വ​ള​ർ​ത്താ​ൻ എ​ന്ന് പ​റ​യാ​റി​ല്ലേ. ന​ല്ല വാ​ക്കു​ക​ൾ കു​ഞ്ഞു കാ​തി​ലേ​ക്ക് ഓ​തി​ക്കൊ​ടു​ത്തെ​ങ്കി​ലേ വ​ള​രു​ന്പോ​ഴും അ​വ​ർ ന​ല്ല മ​നു​ഷ്യ​രാ​യി തീ​രു​ക​യു​ള്ളു. വീ​ട്ടി​ൽ കാ​ണു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു പോ​യി കു​ട്ടി​ക​ൾ കാ​ണി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ദു​ർ​ന​ട​പ്പ് ന​ട​ന്നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ അ​ത് സാ​ര​മാ​യി ബാ​ധി​ക്കും. 

മി​ഷി​ഗ​ണി​ലെ ബ്രി​റ്റ് ഹിബ്ബി​റ്റ്സ് എ​ന്ന യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ൾ വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​റ് വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ ദി​വ​സ​വും മൂ​ന്ന് ത​വ​ണ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കും. അ​തി​നാ​ൽ ത​നി​ക്ക് ഒ​രു ന​ല്ല അ​മ്മ​യാ​യി മാ​റാ​ൻ ക​ഴി​യു​ന്നു എ​ന്നാ​ണ് ഹിബ്ബി​റ്റ്സ് പ​റ​യു​ന്ന​ത്. അ​മ്മ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ്. മു​തി​ർ​ന്ന​വ​ർ ക​ഴി​ക്കു​ന്ന മ​രു​ന്നാ​ണ് എ​ന്ന് കു​ട്ടി​യെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഹിബ്ബി​റ്റ്സ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

2018 ന​വം​ബ​ർ മു​ത​ലാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഉ​റ​ക്ക​മി​ല്ലാ​യ്മ, പി​സി​ഒ​ഡി, വി​ഷാ​ദം, ആൻസൈറ്റി എ​ന്നി​വ ഇ​ല്ലാ​താ​ക്കി സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ ന​ന്നാ​യി ഉ​റ​ങ്ങു​ന്ന​തി​നു ക​ഞ്ചാ​വ് സ​ഹാ​യി​ക്കു​ന്നു എ​ന്ന് ഹിബ്ബി​റ്റ്സ്  പ​റ​ഞ്ഞു. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന അ​മ്മ​മാ​ർ​ക്ക് ന​ല്ല അ​മ്മ​മാ​രാ​കാൻ സാ​ധി​ക്കു​മെ​ന്നാ​ണ് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 

ഇ​തി​നു ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​വ​തി​ക്കെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ചെ​യ്യു​ന്ന​ത് ക​ണ്ടാ​ണ് കു​ട്ടി​ക​ൾ‌ വ​ള​രു​ന്ന​ത്. ന​ല്ല ശീ​ല​ങ്ങ​ൾ കു​ട്ടി കാ​ണി​ക്ക​ണ​മെ​ങ്കി​ൽ അ​ച്ഛ​നും അ​മ്മ​യും ന​ല്ല സ്വ​ഭാ​വ​മു​ള്ള​വ​രാ​ക​ണം എ​ന്നാ​ണ് പ​ല​രും യു​വ​തി​യോ​ട് പ​റ​യു​ന്ന​ത്.

Related posts

Leave a Comment