ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ പിറന്നാള്‍ ദിവസം രാത്രി പിതാവ് പീഡിപ്പിച്ചെന്ന കേസില്‍ പിതാവിനെ കോടതി വെറുതെവിട്ടു. കൊല്ലം ജില്ലയില്‍ ആര്യന്‍കാവ് ചക്കാലയ്ക്കല്‍ സോജന് എന്ന ജോണിനെയാണ് കുറ്റക്കാരനല്ലെന്നുകണ്ടു ആലപ്പുഴ പോക്സോ കോടതി വെറുതെവിട്ടത്.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പിറന്നാള്‍ ദിവസം പിതാവ് ഉപദ്രവിച്ചെന്നാണ് കേസ്. കുട്ടി അടുത്തദിവസം സ്കൂളില്‍ വിവരം പറഞ്ഞതിനെതുടര്‍ന്ന് സ്കൂള്‍ അധികാരികളാണ് പോലീസിനെ വിവരം അറിയിച്ചത്.
പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പിതാവിനെ വെറുതെവിട്ടത്.
കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നടപ്പാക്കിയ സൗജന്യ നിയമസഹായ സംരംഭമായ ഡിഫെന്‍സ് കൗണ്‍സില്‍ സിസ്റ്റംവഴിയാണ് പ്രതി കോടതിയില്‍ കേസ് നടത്തിയത്. പ്രതിക്കുവേണ്ടി ആലപ്പുഴ ജില്ലാ ചീഫ് ലീഗല്‍ എയ്ഡ് ഡിഫെന്‍സ് കൗണ്‍സില്‍ അഡ്വ. പി.പി. ബൈജു ഹാജരായി.