അ​ങ്ങനെ​യെ​ങ്കി​ൽ പ​ത്മ​ജ​യെ  എ​ടു​ക്കി​ല്ലാ​യി​രു​ന്നു​; മെമ്പർഷിപ്പ് നൽകി പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത് കേ​ന്ദ്ര നേ​തൃ​ത്വ​മെന്ന് ബിജെപി നേതാവ് സു​രേ​ഷ്ഗോ​പി


തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് വി​ട്ടെ​ത്തി​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് സു​രേ​ഷ് ഗോ​പി.

പ​ത്മ​ജ​യെ തൃ​ശൂ​രി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടെ​ന്ന് ബി​ജെ​പി തീ​രു​മാ​നി​ച്ചു​വെ​ന്ന അ​ഭ്യൂ​ഹം തൃ​ശൂ​രി​ൽ ശ​ക്ത​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു ചി​ന്ത ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പ​ത്മ​ജ​യെ പാ​ർ​ട്ടി​യി​ലേ​ക്ക് എ​ടു​ക്കി​ല്ലായിരുന്നെന്നു തൃ​ശൂ​ർ ലോ​ക്സ​ഭ​മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ​ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

പ​ത്മ​ജ​യെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്. അ​തി​ൽ കേ​ര​ള​നേ​താ​ക്ക​ൾ​ക്ക് ആ​ർ​ക്കും പ​ങ്കി​ല്ല. ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​നേ​തൃ​ത്വം പ​റ​യു​ന്ന​താ​കും താ​ൻ അ​നു​സ​രി​ക്കു​ക​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ സ്ഥാ​ന​ത്താ​ണ്. പ​ത്മ​ജ​യ്ക്കൊ​പ്പം പാ​ർ​ട്ടി നി​ശ്ച​യി​ക്കു​ന്ന വേ​ദി​ക​ൾ പ​ങ്കി​ടും. ഇ​ത് ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യ്ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​ണെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

Related posts

Leave a Comment