ഭാരത് റൈസിന് ബദൽ; സംസ്ഥാന സർക്കാരിന്‍റെ കെ റൈസിന്‍റെ വിൽപന ഇന്ന് മുതൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് റൈ​സി​ന് ബ​ദ​ലാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ശ​ബ​രി കെ ​റൈ​സി​ന്‍റെ വി​ൽ​പ്പ​ന ഇ​ന്ന് മു​ത​ൽ. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ്യ വി​ല്പ​ന ന​ട​ത്തും.

ശ​ബ​രി കെ ​റൈ​സ് എ​ന്ന ബ്രാ​ൻ​ഡി​ൽ സ​പ്ലൈ​കോ സ്റ്റോ​റു​ക​ൾ വ​ഴി​യാ​ണ് സ​ർ​ക്കാ​ർ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജ​യ, കു​റു​വ, മ​ട്ട എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യ അ​രി​യും കോ​ട്ട​യം, എ​റ​ണാ​കു​ളം മേ​ഖ​ല​യി​ല്‍ മ​ട്ട അ​രി​യും, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ല്‍ കു​റു​വ അ​രി​യു​മാ​കും വി​ത​ര​ണ​ത്തി​നെ​ത്തു​ക. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സ​പ്ലൈ​കോ വഴി കിട്ടും. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് കെ ​റൈ​സ് വി​ൽ​പ്പ​ന സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ശ​ബ​രി കെ-​റൈ​സ് ബ്രാ​ൻ​ഡ​ഡ് സ​ഞ്ചി​യി​ലാ​ണ് അ​രി വി​ത​ര​ണം ചെ​യ്യു​ക. ഒ​രു സ​ഞ്ചി 13-14 രൂ​പ​യാ​ണ് വി​ല. പ​ര​സ്യ​ത്തി​ലൂ​ടെ​യാ​ണ് സ​ഞ്ചി​ക്കു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment