പല തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കും, ചിലത് സന്തോഷിപ്പിക്കും. മറ്റു ചിലതാകട്ടെ നമ്മെ ചിന്തിപ്പിക്കുന്നതുമാകും. അതുപോലെ ഒരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുന്ന ആളുകളാണ്. അതിനുദാഹരണമാണ് ഈ വീഡിയോ.
വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനു നമ്മൾ സാധാരണയായി തേപ്പ്പെട്ടി ആണ് ഉപയോഗിക്കുന്നത്. പണ്ട് കാലത്ത് ചിരട്ട ചൂടാക്കി തേപ്പ്പെട്ടിയിൽ നിക്ഷേപിച്ച് ആ ചൂടിലായിരുന്നു തുണികൾ തേച്ചുകൊണ്ടിരുന്നത്. എന്നാൽ വൈദ്യുതി ബോക്സ് വന്നതോടെ പിന്നെയെല്ലാ വസ്ത്രങ്ങളും തേക്കുന്നത് അതിലായി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രഷർ കുക്കർ ഉപയോഗിച്ച് തുണി ഇസ്തിരി ഇടാൻ സാധിക്കുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ കേൾക്കുക മാത്രമല്ല, കാണുകയും ചെയ്തോളൂ. കുക്കർ ഉപയോഗിച്ച് ഷർട്ട് തേക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
ഇൻഡക്ഷൻ കുക്കർ ഓണാക്കി അതിനു മുകളിൽ പ്രഷർ കുക്കർവച്ച് ചൂടാക്കുന്നു. ആദ്യത്തെ വിസിൽ വരുന്പോൾ അതിനുള്ളിലെ പ്രഷർ കുറച്ച് കളഞ്ഞ ശേഷം കുക്കറുമായി യുവതി ഓടുന്നു. വീടിന്റെ ഹാളിലേക്കാണ് യുവതി ഓടിയത്തിയത്. അതിനുശേഷം ടേബിളിൽ വച്ചിരിക്കുന്ന ഷർട്ടിനു മുകളിലേക്ക് കുക്കർവയ്ക്കുന്നു. ഉടൻതന്നെ കുക്കറുപയോഗിച്ച് യുവതി ഷർട്ടിലെ ചുളിവ് മാറ്റുന്നു. ഇതിന്റെ വീഡിയോ വളരെവേഗത്തിൽത്തന്നെ വൈറലായി. നിരവധി ആളുകളാണ് യുവതിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. വളരെ അപകടം പിടിച്ച പണിയാണ് നിങ്ങൾ കാണിക്കുന്നത്. ചിലപ്പോൾ നിങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കാൻ ഇതിനു കഴിയുമെന്നാണ് മിക്കവരും പറഞ്ഞത്.
प्रिय दीदी जी को दंडवत प्रणाम 🙏 pic.twitter.com/ux2XkGpMSX
— Shubhangi Pandit (@Babymishra_) March 12, 2024