മീ​ര​യു​ടെ മോ​ഷ​ണ​വും ബാ​ങ്കി​ന്‍റെ ന​ഷ്ട​വും… കേ​ര​ള ബാ​ങ്കി​ൽ നി​ന്ന് ഏ​രി​യാ മാ​നേ​ജ​ർ മു​ക്കി​യ​ത് 335.08 ഗ്രാം ​സ്വ​ർ​ണം; 9 മാ​സ​ത്തി​ന് ശേ​ഷം അ​ഴി​ക്കു​ള്ളി​ലാ​ക്കി പോ​ലീ​സ്


ചേ​ര്‍​ത്ത​ല: കേ​ര​ള ബാ​ങ്കി​ലെ പ​ണ​യസ്വ​ര്‍​ണം മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ ബാ​ങ്കി​ന്‍റെ മു​ന്‍ ഏ​രി​യാ മാനേ​ജ​ര്‍ ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ര​ണ്ടാം​വാ​ര്‍​ഡി​ല്‍ തോ​ട്ടു​ങ്ക​ര ​വീ​ട്ടി​ല്‍ മീ​രാ​ മാ​ത്യു (44) അ​റ​സ്റ്റി​ല്‍. ഒ​മ്പ​തു മാ​സ​മാ​യി അ​റ​സ്റ്റി​നെ അ​തി​ജീ​വി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള ബാ​ങ്കി​ന്‍റെ ചേ​ര്‍​ത്ത​ല, ചേ​ര്‍​ത്ത​ല സാ​യാ​ഹ്ന​ശാ​ഖ, പ​ട്ട​ണ​ക്കാ​ട്, അ​ര്‍​ത്തു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​യി 335.08 ഗ്രാം ​പ​ണ​യ സ്വ​ര്‍​ണം മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ശാ​ഖ​ക​ളി​ലെ മാ​നേ​ജ​ര്‍​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ബാ​ങ്കി​ന്‍റെ ഏ​രി​യാ മാ​നേ​ജ​രാ​യി​രു​ന്ന മീ​രാ​മാ​ത്യു​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​നി​ല്‍ ര​ണ്ടും പ​ട്ട​ണ​ക്കാ​ട്, അ​ര്‍​ത്തു​ങ്ക​ല്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഓ​രോ കേ​സും വീ​ത​മാ​ണ് എ​ടു​ത്തി​രു​ന്ന​ത്. മോ​ഷ​ണ വി​വ​രം പു​റ​ത്തു​വ​ന്ന​തി​നെതു​ട​ര്‍​ന്ന് മീ​രാ​ മാ​ത്യു​വി​നെ കേ​ര​ള ബാ​ങ്ക് സ​ര്‍​വീ​സി​ല്‍നി​ന്ന് സ​സ്പെ​ൻഡ് ചെ​യ്തി​രു​ന്നു.തു​ട​ര്‍​ന്നാ​ണ് ശാ​ഖ​ക​ളി​ല്‍നി​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ചേ​ര്‍​ത്ത​ല ന​ട​ക്കാ​വ് ശാ​ഖ​യി​ല്‍നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം (171.300 ഗ്രാം) ​ന​ഷ്ട​പെ​ട്ട​ത്.​ര്‍​ത്ത​ല പ്ര​ധാ​ന ശാ​ഖ​യി​ല്‍ നി​ന്ന് 55.480 ഗ്രാ​മും പ​ട്ട​ണ​ക്കാ​ട് ശാ​ഖ​യി​ല്‍നി​ന്ന് 102.300 ഗ്രാ​മും അ​ര്‍​ത്തു​ങ്ക​ല്‍ ശാ​ഖ​യി​ല്‍നി​ന്ന് ആ​റു​ഗ്രാ​മും പണയസ്വ​ര്‍​ണ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

ബാ​ങ്കു​ക​ളി​ലെ പ​ണ​യസ്വ​ര്‍​ണ പ​രി​ശോ​ധ​ന​യ്ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​രി​യാ മാ​നേ​ജ​രാ​യി​രു​ന്നു മീ​ര മാ​ത്യു. ചേ​ര്‍​ത്ത​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment