ഞാൻ എന്റെ മകൾക്ക് എന്റെ ഒരു സിനിമയും ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല. പക്ഷേ ആദ്യമായി എന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കുമെന്ന് പൃഥ്വിരാജ്.
കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും എന്നോട് ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തതെന്ന്. അവൾക്ക് ഒന്പത് വയസേയുള്ളൂ.
അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ വന്നു എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ സിനിമ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസിലാവും അവളുടെ അച്ഛൻ ഒരു ആക്ടർ ആണെന്നും, ഒരു ആക്ടർ എന്നാൽ എന്താണ് അർഥമാക്കുന്നതെന്നും, പൃഥ്വിരാജ് പറഞ്ഞു.