ചെന്നൈ: പ്രശസ്ത നടൻ നാസറിന്റെ മകൻ തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. നാസറിന്റെ ഭാര്യ കമീലിയ നാസറാണ് വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ മകൻ ഫൈസൽ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം പുറത്തുവിട്ടത്. 2014ലുണ്ടായ ഒരു അപകടത്തിനുശേഷം വീല്‍ചെയറിലാണു ഫൈസല്‍.
“അപകടത്തിനുശേഷം അവന് കണ്ണ് തുറന്നപ്പോള്‍ അവന് ഓര്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്. ഇന്ന് അവന് അതേ ആരാധനയോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ചേര്‍ന്നു’ കമീലിയ നാസർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2018ല്‍ ഫൈസലിന്റെ ജന്മദിനത്തില് നാസറിന്റെ വീട്ടിലെത്തി വിജയ് നല്കിയ സര്‍പ്രൈസ് വലിയ വാര്‍ത്തയായിരുന്നു. ഇതുവരെ തമിഴ്നാട്ടില്‍നിന്ന് ആപ്പ് വഴി 50 ലക്ഷം മെമ്പര്‍ഷിപ്പ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ എടുത്തുവെന്നാണ് പാര്‍ട്ടി അധികൃതര്‍ പറയുന്നത്.