മലയാളത്തിൽ വരാനിരിക്കുന്ന ഏറ്റവും വലിയ റിലീസാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് സംവിധായകൻ ബ്ലെസിയാണ്. കോവിഡ് കാരണം നീണ്ടുപോയ പ്രൊജക്ട് ഈ മാസം തിയറ്ററുകളിലേക്കെത്തുകയാണ്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്ത ചടങ്ങിൽ ഏവരുടെയും ശ്രദ്ധനേടിയത് ചിത്രത്തിലെ നടി അമല പോളാണ്.
ഓഡിയോ ലോഞ്ച് ചടങ്ങിൽ അമല പോൾ വന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭർത്താവ് ജഗത് ദേശായിക്കൊപ്പമാണ് അമല ചടങ്ങിനെത്തിയത്.
ട്രെഡീഷണൽ വൈബിലാണ് നടി വന്നത്. വൈറ്റിൽ ഗോൾഡൻ ഡിസൈനുകളുളള സൽവാറാണ് താരം ധരിച്ചത്. നടിയുടെ പുത്തൻ ലുക്കിന് ലൈക്കും കമന്റും നൽകി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.