പ്രസവിക്കുന്നതിനുള്ള തന്റെ കഠിനാധ്വാനത്തിന് അനുയോജ്യമായ സമ്മാനം നൽകാതെ ഭർത്താവ് കബളിപ്പിച്ചുവെന്ന ആക്ഷേപവുമായി യുവതി രംഗത്തെത്തി.
കോടീശ്വരനായ ഭർത്താവ് തനിക്ക് സമ്മാനമായി ഒരു വലിയ ആഡംബര കൊട്ടാരം തരുമെന്നാണു താൻ കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം അത് ചെറിയൊരു അപ്പാർട്ട്മെന്റിൽ ഒതുക്കിയെന്നും ഭർത്താവിന്റെ അവഗണന തന്നെ വിഷാദരോഗത്തിലേക്കു തള്ളിവിട്ടുവെന്നും ഇവർ പറയുന്നു.
ലിൻഡ ആൻഡ്രേഡ് എന്ന യുവതിയാണ് തന്റെ ടിക് ടോക് വീഡിയോയിലൂടെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രസവത്തിനായി തരണം ചെയ്ത ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ വാചാലയായി.
ഭർത്താവ് തനിക്ക് നൽകേണ്ടിയിരുന്ന സമ്മാനത്തെ ‘പുഷ് പ്രസന്റ്’ എന്നാണ് ലിൻഡ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഒരു കുഞ്ഞിനെ പ്രസവിച്ചശേഷം ഒരു സ്ത്രീക്ക് ലഭിക്കുന്ന സമ്മാനമാണിത്. ആഡംബര ജ്വല്ലറി ബ്രാൻഡായ കാർട്ടിയറിൽനിന്ന് വിലകൂടിയ ഹാൻഡ്ബാഗ്, പുതിയ കാർ, ഡയമണ്ട് തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചെങ്കിലും ഭർത്താവ് തന്നെ തൃപ്തയാക്കിയില്ലെന്നു പറഞ്ഞാണ് ഇവർ വീഡിയോ അവസാനിപ്പിക്കുന്നത്.