മഞ്ഞുമ്മൽ ബോയ്സിനെതിരായ ജയമോഹന്‍റെ പരാമർശം; വിശദീകരണം തേടില്ലന്ന് ഫെഫ്ക

എ​ഴു​ത്തു​കാ​ര​ൻ ജ​യ​മോ​ഹ​ൻ മ​ല​യാ​ള ചി​ത്രം മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​നും മ​ല​യാ​ളി​ക​ൾ​ക്കു​മെ​തി​രേ ന​ട​ത്തി​യ ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​ല്ല​ന്ന് ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​ൻ. മ​ല​യാ​ള സി​നി​മ​യി​ലെ എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​യ റൈ​റ്റേ​ഴ്സ് യൂ​ണി​യ​നി​ലെ അം​ഗ​മാ​ണ് ജ​യ​മോ​ഹ​ൻ, എ​ങ്കി​ലും വി​ശ​ദീ​ക​ര​ണം തേ​ടി​ല്ലെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ല​യെ​കു​റി​ച്ചും സാ​മൂ​ഹി​ക​ജീ​വി​ത​ത്തെ കു​റി​ച്ചു​മു​ള്ള കാ​ഴ്ച്ച​പ്പാ​ടാ​ണ് ജ​യ​മോ​ഹ​ന്‍റെ പ്ര​സ്താ​വ​ന . അ​തി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ വി​ശീ​ക​ര​ണം തേ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. ചി​ത്ര​ത്തി​നെ​തി​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് ജ​യ​മോ​ഹ​ൻ പ​റ‍​ഞ്ഞ​തി​ൽ യാ​തൊ​രു അ​ത്ഭു​മി​ല്ല. പ​ശ്ചാ​ത്താ​പ​മു​ള്ളി​ട​ത്തേ ന​ന്മ​യു​ണ്ടാ​കൂ. അ​ദ്ദേ​ഹം ഉ​റ​ച്ചു നി​ൽ​ക്കു​മെ​ങ്കി​ൽ മാ​ത്ര​മേ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് കു​റ​ച്ചു​കൂ​ടി മ​ഹ​ത്താ​യ സി​നി​മ​യാ​യി മാ​റൂ എ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

‘ജ​യ​മോ​ഹ​ന്മാ​രോ​ട് പോ​വാ​ൻ പ​റ, സി​നി​മ പ​റ​യു​ന്ന​ത് മ​നി​ത​രു​ടെ സ്നേ​ഹ​മാ​ണ്’ എ​ന്നാ​യി​രു​ന്നു ബി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ക​രി​ച്ച​ത്. ഈ ​പെ​റു​ക്കി​ക​ൾ മ​ദ്യ​പി​ക്കു​ന്ന​തും, പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും, കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും, നൃ​ത്തം വ​യ്ക്കു​ന്ന​തും, ത​ല്ലു പി​ടി​ക്കു​ന്ന​തും നി​ങ്ങ​ളെ ഭ്രാ​ന്തു​പി​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, ജ​യ​മോ​ഹ​ൻ നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ ന​ഷ്ട​മാ​യി​രി​ക്കു​ന്നു. സി​നി​മ പ​റ​യു​ന്ന​ത് മ​നി​ത​രു​ടെ സ്നേ​ഹം ത​ന്നെ​യാ​ണ്. ശി​ക്ഷ​ക​രാ​യ ദൈ​വ​ങ്ങ​ളോ​ടും ജ​യ​മോ​ഹ​ന്മാ​രോ​ടും പോ​വാ​ൻ പ​റ, പോ​ലി​സ് ആ​ളു​ക​ളെ ത​ല്ല​ച്ച​ത​യ്ക്ക​ണ​മെ​ന്ന് ഒ​രു മ​ടി​യും കൂ​ടാ​തെ പു​ല​മ്പു​ന്ന നി​ങ്ങ​ൾ ല​ക്ഷ​ണ​മൊ​ത്ത ഒ​രു ഫാ​സി​സ്റ്റാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ.

Related posts

Leave a Comment