നടിയെന്നതിനുപരി മികച്ച നര്‍ത്തകിയും മോഡലുമാണ് റിമ കല്ലിങ്കൽ. ഉത്തരേന്ത്യയിലെ നാടോടി നൃത്തരൂപമാണ് നൗതങ്കി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ഏറ്റവും വലിയ വിനോദമായിരുന്നു ഒരുകാലത്ത് നൗതങ്കി.
നൗതങ്കി നൃത്തം ചെയ്യുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്ലീവ്ലെസ് ടോപ്പും പാന്റുമാണ് വേഷം. മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയുമിട്ടാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
വളരെ സിംപിള്‍ ലുക്കിലാണ് താരത്തിനെ ഫോട്ടോയില്‍ കാണാനാവുക. നിരവധി ഫോട്ടോകള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചു. താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകര്‍ കമന്റുകളും ലൈക്കുകളുമായെത്തി.