ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന​വ​ർ​ക്കു നേ​രേ ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ ആ​ക്ര​മ​ണം; 20 പേ​ർ ​കൊ​ല്ല​പ്പെ​ട്ടു

ഗാ​​​​സ: ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്കു നേ​​​​രേ വീ​​​​ണ്ടും ഇ​​​​സ്ര​​​​യേ​​​​ൽ ആ​​ക്ര​​മ​​ണം. യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലെ ഭ​​​​ക്ഷ​​​​ണസ​​​​ഹാ​​​​യവി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു, 155 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി സ​​​​ഹാ​​​​യ​​വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മീ​​​​പം വ്യാ​​​​ഴാ​​​​ഴ്ച വൈ​​​​കു​​ന്നേ​​ര​​മാ​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്.

ഭ​​​​ക്ഷ​​​​ണ​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​ൻ കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ലേ​​​​ക്ക് ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ ഷെ​​​​ൽ​​​​ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പ​​​​ല​​​​സ്തീ​​​​ൻ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ഗാ​​​​സ​​​​യി​​​​ലെ 2.3 ദ​​​​ശ​​​​ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലി​​​​ലൊ​​​​ന്ന് പേ​​​​രും പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​ഷ്‌​​ട്ര​​സ​​​​ഭ പ​​​​റ​​​​യു​​​​ന്നു. ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ം പേ​​​​രും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലാ​​​​ണ്.

അതേസമയം, പ​​​​ല​​​​സ്തീ​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ഇ​​​​സ്ര​​​​യേ​​​​ൽ നി​​​​ഷേ​​​​ധി​​​​ച്ചു. സം​​​​ഭ​​​​വം സ​​​​മ​​​​ഗ്ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. മു​​​​ൻ​​​​പും ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം, മാ​​​​നു​​​​ഷി​​​​കസ​​​​ഹാ​​​​യം കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഫെ​​​​ബ്രു​​​​വ​​​​രി 29ന് ​​​​വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ഭ​​​​ക്ഷ​​​​ണ ട്ര​​​​ക്കി​​​​നു ചു​​​​റ്റും ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് നേ​​​​രേ ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 118 പേ​​​​രാ​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

Related posts

Leave a Comment