റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്. ജനലക്ഷങ്ങളാണു മദീനയിലെ പള്ളിയിൽ രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുന്നത്.
റംസാൻ അവസാന പത്തിലേക്കു നീങ്ങുമ്പോഴേക്കും സൗദി അറേബ്യയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്കു നീങ്ങും. അതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന സാക്ഷ്യം വഹിക്കുക.
തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പ്രത്യേക കരുതൽ വേണ്ട വ്യക്തികൾക്കു കൂടുതൽ ശ്രദ്ധയുണ്ടാവും.