സൂ​ക്ഷി​ക്കു​ക, ഗൂ​ഗി​ൾ വ​ഴി തെ​റ്റി​ക്കും; ഒ​ടു​വി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച് നാ​ട്ടു​കാ​ർ

മാ​പ്പ് പോ​ലെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ അ​റി​യാ​ത്ത വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​രു പ്ര​ശ്ന​മ​ല്ലാ​തെ ആ​യി. അ​തി​നാ​ൽ ത​ന്നെ ക​യ്യി​ൽ ഫോ​ണും ഇ​ന്റ​ർ​നെ​റ്റും ഉ​ണ്ടെ​ങ്കി​ൽ വ​ഴി ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന​ത് ഇ​ന്ന് അ​ത്ര വ​ലി​യ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മൊ​ന്നു​മ​ല്ല.

എ​ന്നാ​ൽ ഗൂ​ഗി​ൾ മാ​പ്പ് ത​ന്നെ വ​ഴി തെ​റ്റി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മാ​പ്പി​നെ പി​ന്തു​ട​ർ​ന്ന് പു​ഴ​യി​ലും കാ​ട്ടി​ലും ചെ​ന്നെ​ത്തി​യ ആ​ളു​ക​ളു​മു​ണ്ട്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ പെ​ടു​ന്ന ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ ഒ​രു ബോ​ർ​ഡ് വ​യ്ക്കു​ക​യാ​ണ് ഈ ​നാ​ട്ടു​കാ​ർ ചെ​യ്ത​ത്.

ഗൂ​ഗി​ൾ മാ​പ്പ് തെ​റ്റാ​ണ്, ഈ ​റോ​ഡ് ക്ല​ബ്ബ് മ​ഹീ​ന്ദ്ര​യി​ലേ​ക്ക് പോ​കി​ല്ല’ എ​ന്നാ​ണ് സൈ​ൻ​ബോ​ർ​ഡി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​വ​ഴി നി​ങ്ങ​ളു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള​ത​ല്ല എ​ന്നാ​ണ്.

ഈ ​സൈ​ൻ​ബോ​ർ​ഡ് കാ​ണു​മ്പോ​ൾ മ​ന​സി​ലാ​വു​ന്ന​ത് ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വ​ന്ന ഒ​രു​പാ​ട് പേ​ർ​ക്ക് ഇ​തു​പോ​ലെ വ​ഴി തെ​റ്റി​യി​ട്ടു​ണ്ട് എ​ന്നാ​ണ്. ‘ നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തി വ​ഴി തെ​റ്റി​പ്പോ​വാ​തി​രി​ക്കാ​ൻ വേ​ണ്ടി ഇ​ങ്ങ​നെ ഒ​രു ബോ​ർ​ഡ് വ​ച്ചി​രി​ക്കു​ന്ന​ത്.

വ​ള​രെ പെ​ട്ടെ​ന്നാ​ണ് കൊ​ഡ​ഗു ക​ണ​ക്ട് (Kodagu Connect) എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത ഈ ​ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. പോ​സ്റ്റി​ന് ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി​പേ​രെ​ത്തി. . അ​ടു​ത്തി​ടെ ഗൂ​ഗി​ൾ മാ​പ്പി​ന് വ​ല്ലാ​തെ തെ​റ്റു​ക​ൾ പ​റ്റു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു മി​ക്ക​വ​രു​ടേ​യും ക​മ​ന്‍റ്.

 

 

Related posts

Leave a Comment