ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന്റെ പേരിൽ യുവാവ് ലിവ്-ഇൻ പങ്കാളിയായ യുവതിയെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ വില്ലേജിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മുട്ടക്കറി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതി അത് നിരസിച്ചതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് 35കാരനായ ലല്ലന്‍ യാദവ് പോലിസിന് മൊഴി നൽകി. താൻ ആസമയം മദ്യലഹരിയിൽ ആയിരുന്നെന്നും സ്വബോധം നഷ്ടപ്പെട്ട് ഇത്തരത്തിൽ ചെയ്തു പോയതാണെന്നും ലല്ലന്‍ പോലിസിനോട് വെളിപ്പെടുത്തി.
ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു വീട്ടിൽ നിന്നാണ് അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പോലീസ് കണ്ടെത്തിയത്. കെയർ ടേക്കറാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും, ലല്ലൻ യാദവും ഏഴ് മാസം മുൻപാണ് ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ യാദവ് ഇവരെ ഒപ്പം താമസിപ്പിച്ചത്.