ഷൂ വൃത്തിയാക്കുന്നത് ഒരു ചെറിയ പണിയല്ല. എന്നാൽ ഇതൊരു തൊഴിലാഴി തിരഞ്ഞെടുത്ത കൊച്ചിക്കാരിക്ക് ഒരു മാസം ഷൂ ക്ലീനിംഗിലൂടെ ലഭിക്കുന്നത് ഒന്നരലക്ഷം രൂപയാണ്.
പഠനത്തിന് ശേഷം യൂട്യൂബിലൂടെയാണ് കൃഷ്ണ ഷൂ ക്ലീനിംഗ് പഠിച്ചത്. സംരംഭം തുടങ്ങിയ സമയത്ത് ഇൻസ്റ്റഗ്രാമിൽ വീഡിയോസ് അപ്ലോഡ് ചെയ്യുകയും തുടർന്ന് വീഡിയോ വൈറലാവുകയും ചെയ്തു. പിന്നാലെയാണ് ഓർഡർ വരാൻ തുടങ്ങിയത്. മുപ്പതിലധികം ഷൂസ് ആണ് ദിവസേന ക്ലീനിംഗിനായി എത്തിയത്. 250 രൂപയാണ് ക്ലീനിംഗിന് കൃഷ്ണ വാങ്ങുന്നത്.
ചെളിയും അഴുക്കും പറ്റിയ ഷൂ കൃഷ്ണയുടെ കൈയിൽ കൊടുത്താൽ എമർജൻസി ആണെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ വൃത്തിയാക്കി തരും. അതല്ല കുറച്ച് സമയമൊക്കെ എടുത്ത് മതിയെങ്കിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ പുത്തൻ ഷൂ പോലെ കൃഷ്ണ വൃത്തിയാക്കി തിരികെ നൽകുകയും ചെയ്യും.
സെലിബ്രിറ്റീസ് അടക്കമുള്ള സ്ഥിരം കസ്റ്റമേഴ്സ് കൃഷ്ണയ്ക്ക് ഉണ്ട്. ഹിദ ദി ഷൂ ഷൈനി എന്ന പേരിൽ പാലാരിവട്ടത്താണ് കൃഷ്ണയുടെ ഷോപ്പ്. എന്തായാലും ഇതൊരു ഗംഭീര ആശയം തന്നെയായിരുന്നു എന്ന് തന്നെ പറയാം.
ഷൂ വൃത്തിയാക്കാൻ മടിക്കുന്ന മടിയന്മാർക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. നേരെ കൃഷ്ണയുടെ കൈയിൽ കൊടുത്താൽ നല്ല വൃത്തിയാക്കി ഷൂ തിരികെ കിട്ടും.
കടം വാങ്ങിയും ലോൺ എടുത്തുമാണ് കൃഷ്ണ സംരംഭം ആരംഭിച്ചത്. രണ്ട് ലക്ഷം മുതൽ മുടക്കിൽ തുടങ്ങിയ സ്ഥാപനം ഒറ്റ മാസംകൊണ്ട് മുതൽ മുടക്ക് കൃഷ്ണയ്ക്ക് തിരികെ നൽകി.