കൊച്ചി: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിനിയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നുള്ള വ്യാജ ജോലി വാഗ്ദാനം ചെയ്ത് സംഘം ആദ്യം ചെറിയ ടാസ്കുകള് യുവതിക്ക് നല്കി. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്നാണ് പറഞ്ഞത്.
എന്നാല്‍ അത് പൂര്‍ത്തീകരിച്ചതിനുശേഷം തുടര്‍ന്ന് പങ്കെടുക്കാനായി പല തവണ പണം ചോദിച്ചു. അങ്ങനെ പല തവണകളായി യുവതി ഒന്നര ലക്ഷം രൂപ തട്ടിപ്പു സംഘത്തിനു കൈമാറി.
ടാസ്ക് പൂര്‍ത്തീകരിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായി എന്നു മനസിലായി. അങ്ങനെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കതൃക്കടവ് സ്വദേശിനിയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലും എറണാകുളം നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു.