വാടാനപ്പള്ളി: സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായതായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. മണലൂർ മണ്ഡലം പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻ ഭഗവത് കഴിഞ്ഞാൽ ആർഎസ്എസിന്റെ നേതാവാണ് പിണറായി. ഈ കൊടുക്കൽ വാങ്ങൽ അറിയാത്ത തൃശൂരിലെ സ്ഥാനാർഥി പാവമാണ്.
വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ. സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണ്. ചില സീറ്റുകൾക്ക് വേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും മുരളീധരൻ റഞ്ഞു.