കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ ജോ​ലി​ക്കു വി​സ​മ്മ​തി​ച്ചു; 15 തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ലു​ക​ൾ ക​ത്തി​ച്ചു‌; പ്രതി അറസ്റ്റിൽ

സൂ​റ​ത്ത്: കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ ജോ​ലി​ക്കു വി​സ​മ്മ​തി​ച്ച 15 തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​ലു​ക​ൾ​ക്കു തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് കും​ഭാ​ർ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലാ​ണ് ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു തീ​യി​ട്ട​ത്.

കു​ടി​ലു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഞ്ജാ​ർ ടൗ​ണി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ജോ​ലി​ക്ക് കൊ​ണ്ടു​പോ​കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്ക് യ​ഥാ​സ​മ​യം കൂ​ലി ന​ൽ​കാ​റി​ല്ലാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പി​ന്നീ​ട് ജോ​ലി​ക്ക് പോ​കാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​താ​ണ് പ​ക​യ്ക്ക് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ജോ​ലി ചെ​യ്തി​ട്ടും ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ ബ​ദ​രീ​നാ​ഥ് ഗം​ഗാ​റാം യാ​ദ​വ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.

Related posts

Leave a Comment