കിംഗ് ഖാൻ… ന​ട​ൻ​മാ​രി​ല്‍ സ​മ്പ​ത്തി​ല്‍ മു​മ്പൻ ഷാ​രൂ​ഖ് ഖാ​ൻ; ആസ്തി 6,300 കോ​ടി; ആ​ദ്യ പ​ത്തി​ൽ മൂ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളും

മും​ബൈ: ഇ​ന്ത്യ​ൻ ന​ട​ന്മാ​രു​ടെ ആ​സ്തി സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഷാ​രൂ​ഖ് ഖാ​നാ​ണു സ​മ്പ​ന്ന​ൻ​മാ​രി​ല്‍ ഒ​ന്നാ​മ​ൻ. 6,300 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്‍​തി.

ര​ണ്ടാ​മ​തു​ള്ള താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ. ആ​സ്‍​തി 3,101 കോ​ടി. മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍റെ ആ​സ്‍​തി​യാ​ക​ട്ടെ 3,000 കോ​ടി. ബ​ച്ച​ന്‍റെ പി​ന്നി​ലു​ള്ള സ​ല്‍​മാ​ൻ ഖാ​ന് 2,850 കോ​ടി രൂ​പ​യു​ടെ ആ​സ്‍​തി​യാ​ണു​ള്ള​ത്.

അ​ഞ്ചാ​മ​തു​ള്ള അ​ക്ഷ​യ് കു​മാ​റി​ന് 2,660 കോ​ടി​യും ആ​റാ​മ​തു​ള്ള ആ​മി​ര്‍ ഖാ​ന് 1,862 കോ​ടി​യു​മാ​ണ് സ​ന്പ​ത്തെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രു​ടെ തൊ​ട്ടു​പി​ന്നി​ലാ​യി തെ​ന്നി​ന്ത്യ​യു​ടെ രാം ​ച​ര​ൺ വ​രു​ന്നു.

രാം ​ച​ര​ണ് ആ​കെ 1,370 കോ​ടി രൂ​പ​യു​ടെ ആ​സ്‍​തി​യാ​ണു​ള്ള​ത്. തെ​ന്നി​ന്ത്യ​ൻ താ​രം നാ​ഗാ​ര്‍​ജു​ന 950 കോ​ടി​യു​മാ​യി എ​ട്ടാ​മ​തെ​ത്തി. ത​മി​ഴ​ക​ത്തി​ന്‍റെ ര​ജ​നി​കാ​ന്ത് 450 കോ​ടി​യു​ടെ ആ​സ്‍​തി​യു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്തു​ണ്ട്.

Related posts

Leave a Comment