തന്റെ ശബ്ദത്തിന് പ്രത്യേകത ഉള്ളതാണെന്നതും ആ ശബ്ദത്തിലൂടെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണെന്ന് നടി സോനാ നായർ. തനിക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ലെന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
അതായത് നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്ന് മനസിനെ മനഃപൂര്‍വ്വം വഴി തിരിച്ചുവിടും. പുസ്തകം, പാട്ട്, എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ സിനിമകള്‍ ഒരുപാട് കാണും. പ്രത്യേകിച്ച് ചിരിക്കാനുള്ള പടങ്ങൾ.
ഇതിനിടയില്‍ നൃത്തപഠനവും തുടുരന്നുണ്ട്. എന്റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായി. ഞങ്ങള്‍ക്ക് മക്കളില്ലന്നും സോന പറഞ്ഞു.