പൊൻകുന്നം: ഏപ്രിൽ 26ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ.
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ് രാഷ്്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു.