തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതലാണ് കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകഗോട് ജില്ലകളിലാണ് മഴ സാധ്യത.
മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് മഴസാധ്യ പ്രവചിച്ചിട്ടില്ല.