കമശേരി: കളമശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എകെജി റോഡിൽ പരിഷത്ത് ഭവന് സമീപം കുഴൂകാവുങ്കൽ വീട്ടിൽ നീനുവിയെയാണ് ഭർത്താവ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.
പരിക്കേറ്റ നീനുവിനെ പത്തടിപ്പാലത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മുളവുകാട് സ്വദേശി ആഷിൻ പോലീസിൽ കീഴടങ്ങി.
ഇന്നു രാവിലെ 9.30 ഓടെ കൂനംതൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വരുമ്പോൾ റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്. കത്തി ഉപയോഗിച്ച് ആഷിൻ കഴുത്തറുക്കുകയായിരുന്നു. ഏറെ നാളുകളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.
ഇടയ്ക്കിടെ ആഷിൻ നീനുവിന്റെ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണ് നീനു. ആഷിനെ കളമശേരി പോലീസ് ചോദ്യം ചെയ്തുവരികയാണ്.