മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. 100 കോടിയിലധികം വിലവരുന്ന കൊക്കൈനാണ് പിടികൂടിയത്.
9.8 കിലോ കൊക്കൈനാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിലായ വനികൾ. ഈ ലഹരി സംഘത്തിലെ ഒരാളെ ഡൽഹിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.