കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഒരു യാത്രാ മാര്ഗമാണല്ലൊ ട്രെയിന്‍. അതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാന്‍ നല്ല പ്രയാസമായിരിക്കും. പലരും കാശ് കൂടുതല്‍ മുടക്കി എസിയിലും മറ്റും സീറ്റ് ഒപ്പിക്കും.
എന്നാല്‍ ഇങ്ങനെ ശാന്തമായി യാത്ര ആഗ്രഹിക്കുന്നതിനിടെ ഒരു “ശല്യക്കാരൻ’ എത്തിയാല്‍. അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഭുവനേശ്വര്‍-ജുനഗര്‍ എക്സ്പ്രസില്‍ നിന്നുള്ള കാഴ്ചയാണ്. ദൃശ്യങ്ങളില്‍ ട്രെയിനിലെ എസി കംപാര്‍ട്ട്മെന്റില്‍ ഒരു എലി ഓടി നടക്കുന്നതാണുള്ളത്. എലി സീറ്റുകള്‍ക്കിടയിലൂടെ യഥേഷ്ടം സഞ്ചരിക്കുകയാണ്.
മുകള്‍ സീറ്റില്‍ കിടന്ന പതി എന്ന യുവതിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവര്‍ ഇക്കാര്യത്തില്‍ പരാതി പറയുകയുമുണ്ടായി. മാത്രമല്ല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി.
വീഡിയോ നിമിത്തം റെയില്‍വേ പ്രതികരിക്കുകയുണ്ടായി. തങ്ങള്‍ വിഷയത്തില്‍ വേണ്ട നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാഴ്ച ആദ്യമല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കുറിച്ചത്.