മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജാലക്ഷ്മിയും മീനൂട്ടി എന്നു വിളിക്കുന്ന മീനാക്ഷി ദിലീപിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചെന്നൈയിലെ എമിതിസ്റ്റ് എന്ന മനോഹരമായ കഫേയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മീനാക്ഷിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരപുത്രിമാരുടെ ഒത്തുചേരൽ ചിത്രം ഇതോടെ വൈറലായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ കുഞ്ഞാറ്റയും പങ്കുവച്ചിട്ടുണ്ട്. ‘‘നെപ്പോട്ടിസം ടേക്ക് ഓവർ’’ എന്നായിരുന്നു ഒരു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ലണ്ടനിൽ പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്.
മീനാക്ഷിയുടെ ഉന്നതപഠനം ചെന്നൈയിൽ ആയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.
സിനിമയിലേക്ക് വരാൻ താര പുത്രിമാർക്ക് ആഗ്രഹമുണ്ടോ ഇല്ലയോ എന്ന കാര്യം ഇതുവരെ മീനാക്ഷിയോ കുഞ്ഞാറ്റയോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അവരുടെ രക്ഷിതാക്കൾ ഈ ചോദ്യം കേട്ട് മടുത്തു കഴിഞ്ഞു താനും. മീനാക്ഷി അഭിനയിക്കുമോ എന്ന കാര്യം ചോദിച്ചപ്പോൾ എല്ലാം ദൈവനിശ്ചയം എന്ന് മാത്രമേ ദിലീപിന് പറയാനുണ്ടായിരുന്നുള്ളൂ.